Categories
news

മാവോയിസ്റ്റ് വേട്ട: പെരുന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് അന്വേഷണ ചുമതല.

തിരുവനന്തപുരം: നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ അക്രമണത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. മാവോയിസ്റ്റുകളുമായുണ്ടായത് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഏറ്റുമുട്ടലിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെ കുറിച്ച് ക്രൈബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

pinaray

വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവഷ്യപ്പെട്ട് സി.പി.ഐ അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും “പോരാട്ടം” പ്രവര്‍ത്തകരും മുന്നോട്ട് വന്നിരിന്നു. ഇതോടെയാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പെരുന്തല്‍മണ്ണ സബ് കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിരിക്കുകയാണ്.

nilamboor1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest