Categories
മാവോയിസ്റ്റ് ബന്ധം ആരോപണം മാത്രം: പോലീസ് നദീറിനെ വിട്ടയച്ചു.
Trending News




Also Read
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെ വിട്ടയച്ചു. നദീറിനെതിരെയുണ്ടായ അന്വേഷണത്തില്‍ മതിയായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂര്‍ ആറളം പോലീസാണ് നദീറിനെ കസ്റ്റഡിയിലെടുത്തിരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുത്തുകാരനും നാടക കലാകാരനുമായ കമല്‍ സി.
ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്. നദീറിനെതിരെ അധികൃതര്‍ യു.എ.പി.എ ചുമത്താന്‍ നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടി കമല്‍ സി ചവറ പ്രതിഷേധ സമരം നടത്തിയിരുന്നു. പോലീസ് നടപടിക്കും യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനും എതിരെ നടക്കുന്ന വ്യാപക പ്രതിഷേധത്തില്‍ വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖ എല്‍ഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു.
Sorry, there was a YouTube error.