Categories
news

മാവോയിസ്റ്റ് കൊല: മുന്നറിയിപ്പുമായി പത്രക്കുറിപ്പ്.

മലപ്പുറം: ‘നിങ്ങളുടെ തോക്കിന് ഞങ്ങളെ തളര്‍ത്താനാവുകയില്ല. കരുളായില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും. വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അതുവെറുതെയാകാന്‍ അനുവദിക്കുകയില്ല’. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിന്റെ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് പോലീസ് മേധാവികള്‍ക്കും മുഖ്യമന്ത്രിയുമടക്കമുള്ളവര്‍ക്ക് ശക്തമായ താക്കീതും മുന്നറിയിപ്പുമായി മാധ്യമങ്ങള്‍ക്ക് ലഭിച്ച പത്രക്കുറിപ്പിലെ വരികളാണിത്.

presslelease

nilamboor1

nilambur-maoist-news

സി.പി.ഐ മാവോയിസ്റ്റ് ഏരിയ കമ്മറ്റിയുടെ പേരിലാണ് ഈ കുറിപ്പ് അച്ചടിച്ചിറക്കിയത്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസ് മേധാവികളെയും പ്രതിസ്ഥാനത്തുനിര്‍ത്തുന്നു. ദലിത് ആദിവാസി വിഭാഗങ്ങളുടെ ദുരിത ജീവിത സാഹചര്യങ്ങളെ മാറ്റാനും ജനകീയ പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളും അഴിമതിയുള്‍പ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടവുമാണ്‌ തങ്ങളുടെ പ്രവര്‍ത്തനമെന്ന് ഈ കുറിപ്പില്‍ അവര്‍ അവകാശപ്പെടുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest