Categories
news

മാവോയിസ്റ്റുകളുടൈ മൃതദേഹം ഡിസംബര്‍ അഞ്ചുവരെ സൂക്ഷിക്കും.

മലപ്പുറം: നിലമ്പൂര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബര്‍ അഞ്ചുവരെ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം സൂക്ഷിക്കാന്‍ മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടത്.

mavo

nilambur-maoist-news1

nilambur-maoist-news

വ്യാജ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളായ അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടതെന്നാണ് ഹര്‍ജിയിലുള്ളത്. മഞ്ചേരിയിലും നിലമ്പൂരും വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് ശ്രീധരന്റെ അഭിഭാഷകന്‍ ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest