Categories
മാവോയിസ്റ്റുകളുടെ കൊല : അനീതിയെന്ന് വിഎസ്.
Trending News

Also Read
തിരുവനന്തപുരം: മലപ്പുറം നിലമ്പൂരില്‍ പോലീസ് മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ നടപടി ശരിയായില്ലന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദൻ. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം രേഖപെടുത്തിക്കൊണ്ട് വിഎസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
എതിര്‍ അഭിപ്രായം പറയുന്നവരെയും തെറ്റായി അഭിപ്രായം പറയുന്നവരെയും വെടിവച്ച് കൊല്ലുകയല്ല വേണ്ടത്. മറിച്ച് വസ്തുതകൾ വ്യക്തമായി പഠിക്കുകയാണ് വേണ്ടത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ നടപടി പുനരാലോചനക്ക് വിധേയമാക്കണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ഇത് പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ പറയുന്നതല്ല, കൂടുതല്‍ കാര്യക്ഷമമാകാനാണെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Sorry, there was a YouTube error.