Categories
news

മാലിന്യ സംസ്കരണത്തിന് രൂപരേഖ ഇല്ലാതെ പമ്പ.

ശമ്പരിമല: പമ്പയിലെ മാലിന്യനിക്ഷേപം തുടരുന്നതിന് കാരണം ആസൂത്രണത്തിലെ പിഴവെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
മാലിന്യ സംസ്‌കരണത്തിനും മലിനജല ശുദ്ധീകരണത്തിനും പല പദ്ധതികളും നടപ്പാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. പമ്പയിലെ ജലത്തില്‍ മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് പരിശോധനകളിലെ ഫലങ്ങളില്‍ വ്യക്തമാകുന്നത്. സന്നിധാനത്തേയും പമ്പയിലേയും പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലച്ചു.

pamba-news

ഖരമാലിന്യങ്ങള്‍ കത്തിച്ച് കളയാന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചെങ്കിലും ഭക്ഷണാവശിഷ്ടം ഉള്‍പ്പടെ പമ്പയിലേക്കെത്തുന്നു. സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മാലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

pampa1

pampa

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest