Categories
മാധ്യമ പ്രവര്‍ത്തകര്‍ മാന്യതയില്ലാത്തവര്‍- ട്രംപ്.
Trending News




Also Read
ന്യൂയോര്‍ക്ക്: മാധ്യമമേധാവികളും മാധ്യമ പ്രവര്‍ത്തകരും നുണയന്മാരും വഞ്ചകരുമാണെന്ന് യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രത്യേക കൂടിക്കാഴ്ചക്കായുള്ള ക്ഷണം സ്വീകരിച്ചെത്തിയ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരെയാണ് ട്രംപ് ഇത്തരത്തില്‍ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ തന്നോട് മാധ്യമങ്ങള്‍ പ്രതികൂലമായ നിലപാടാണ് കൈക്കൊണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് വേളയില്‍ മിക്ക മാധ്യമങ്ങളും തനിക്ക് ആവശ്യമായ കവറേജ് നല്‍കിയില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ പക്ഷപാത നിലപാട് തന്നെ ഏറെ വേദനിപ്പിക്കുകയുണ്ടായി. തന്റെ പരാജയം സ്വപ്നം കണ്ടാണ് അതിന് അനുസൃതമായ രീതിയില്‍ പല മാധ്യമങ്ങളും വാര്‍ത്തകള്‍ മെനഞ്ഞെടുത്തത്.
തന്റെ നിലപാടും വ്യക്തിത്വവും തിട്ടപ്പെടുത്തുന്നതിലും തന്നെക്കുറിച്ചുള്ള യഥാതഥചിത്രം അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ വരച്ചുകാട്ടുന്നതിലും മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത്തരമൊരു അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപാടില്‍ മാറ്റംവരുത്തേണ്ടി വന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്