Categories
മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ബാല പീഡനം.
Trending News




മഹാരാഷ്ട്ര: ആദിവാസി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ അധ്യാപകരുള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ നിനാദി ആശ്രമം സ്‌കൂളിലെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിനിരയായ 12പെണ്‍കുട്ടികളില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. മുംബൈയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ്‌സംഭവം നടന്ന സ്‌കൂള്‍.
Also Read
കുട്ടികള്‍ ദീപാവലി അവധിക്കായി വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. അതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി ഐ.പി.എസ് റാങ്കിലുളള ഉദ്യാഗസ്ഥന്റെ നേതൃത്ത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കൂടുതല്‍ പ്രതികള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Sorry, there was a YouTube error.