Categories
മഹാത്മാവേ ഇവരോട് പൊറുക്കാമോ?
Trending News




Also Read
മധ്യപ്രദേശ്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ട് ഗ്രാമീണരെ പരിഭ്രാന്തിയിലാഴ്ത്തി. മധ്യപ്രദേശിലെ ഷിയാപൂരിലാണ് സംഭവം നടന്നത്. എസ്.ബി.ഐയുടെ ഷിയാപൂരിലെ ശാഖയില്‍ നിന്ന് ലഭിച്ച നോട്ടുകളാണ് ജനങ്ങളെ വലച്ചത്. നോട്ടുകള്‍ വ്യാജമാണെന്നു കരുതി തിരിച്ചു കൊടുക്കാന്‍ ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടി പിശകാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
ബാങ്ക് അധികൃതര്‍ നോട്ടുകള്‍ തിരിച്ചെടുത്തെങ്കിലും പകരം പണം നല്‍കിയില്ലെന്നും ഇതിനു വേണ്ട നടപടിയൊന്നും എടുത്തില്ലെന്നും ഗ്രാമീണര്‍ അറിയിച്ചു. നോട്ടില്‍ അച്ചടി പിശകാണു പറ്റിയതെന്നു പറഞ്ഞ് എളുപ്പം കൈയ്യൊഴിഞ്ഞ ബാങ്ക് അധികൃതെ നിരുത്തരവാദപരമായ സമീപനത്തില്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി. അധികൃതര്‍ മറന്നതോ അതോ കള്ള നോട്ട് അച്ചടിക്കാന്‍ മാഫിയകള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ അവസരം കൊടുത്തതോ പൊതുജനങ്ങളുടെ ചോദ്യം അതാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്