Categories
മലയാള സിനിമ ഇല്ലാത്ത ഈ ക്രിസ്മസിന് ആമീര്‍ഖാന്റെ ‘ദങ്കല്‍’ കണ്ട് തൃപ്തിപ്പെടേണ്ടി വരും.
Trending News




Also Read
കൊച്ചി: തിയേറ്ററുകളില്‍ ആവേശം പകരാന്‍ പുതിയ മലയാള സിനിമകളില്ലാതെ ക്രിസ്മസ്. പ്രേക്ഷകര്‍ കാത്തിരുന്ന നാലു പ്രധാന സിനിമകള്‍ സിനിമകളുടെ റിലീസ് മുടങ്ങിയത്തോടെ മലയാള സിനിമാമേഖലയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടം.
തിയേറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കളും വിതരണക്കാരുമായി തുടരുന്ന തര്‍ക്കം ക്രിസ്മസ് ദിനത്തിലും തുടരുകയാണ്. ഇത് സിനിമാ പ്രേമികളെ വളരെ അധികം നിരാശരാക്കി. തിയേറ്ററില്‍ നിന്നുളള വരുമാനം 50-50 അനുപാതത്തിലാക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിക്കാതെ വന്നതോടെ ഡിസംബര്‍ 16 മുതല്‍ മലയാളം സിനിമകളുടെ റിലീസ് മുടങ്ങിയിരിക്കുന്നത്. ഈ ക്രിസ്മസിനെ വരവേല്ക്കേണ്ടിയിരുന്ന മലയാള സിനിമകളായ ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ഫുക്രി’, ‘ഇസ്ര’ എന്നീ ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ഈ സിനിമ 3 ദിവസം കൊണ്ട് 7 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയിരിക്കുന്നുവെന്നാണ് പൊതു വിലയിരുത്തല്‍. സമരം മലയാള സിനിമകളെ സാരമായി ബാധിച്ചെങ്കിലും അന്യ ഭാഷാ ചിത്രമായ ആമീര്‍ഖാന്റെ ദങ്കല്‍ കേരളത്തില്‍ നിന്ന് പണം കൊയ്യുന്നുവെന്ന പ്രത്യേകതയും ഈ ക്രിസ്മസിനുണ്ട്. മലയാളം വിട്ടുനിന്നപ്പോള്‍ ആമീര്‍ഖാന്റെ ദങ്കല്‍ കേരളത്തില്‍ നിന്നും 2 ദിവസം കൊണ്ട് വാരിയത് ഒരു കോടിയോളം രൂപയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്