Categories
മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്കുമേൽ സി.ബി.ഐ അന്വേഷണം.
Trending News




Also Read
മലപ്പുറം: നോട്ട് അസാധുവാക്കലിനു ശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നവംബര്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി നിക്ഷേപിച്ച 266 കോടി രൂപയ്ക്ക് കൃത്യമായ രേഖകളില്ലെന്ന് റിപ്പോര്‍ട്ട്. സി.ബി.ഐ സംഘം നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ രേഖകളില്ലാതെയാണ് നിക്ഷേപം നടത്തിയതെന്ന് കണ്ടെത്തിയത്. ജില്ലാ സഹകരണ ബാങ്കിന്റെ കീഴിലുള്ള 150 തോളം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയതെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.
കൃത്യമായ രേഖകളില്ലാത്തതിനാല്‍ നിക്ഷേപം നടത്തിയവര്‍ അക്കൗണ്ട് തുറക്കാന്‍ നല്കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സി.ബി.ഐ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.വൈ.സി ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. പണം നിക്ഷേപിച്ചവരുടെ വരുമാനസ്ത്രോസ്സും നിക്ഷേപം ആരുടേതാണ് തുടങ്ങിയവ കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്