Categories
മരണമില്ലാത്ത മണിമുഴക്കം: ഇന്ന് കലാഭവന്‍ മണിയുടെ ജന്മദിനം.
Trending News

Also Read
ഇടുക്കി: “ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാന്‍… , മിന്നാമിനുങ്ങേ… , ഓടെണ്ടാ ഓടെണ്ടാ ഓടി തളരേണ്ട…” തുടങ്ങി നാടന്‍പാട്ടുകളുടെ രാജാവായ മലയാളികളുടെ പ്രിയ കലകാരന്‍ കലാഭവന്‍ മണിയുടെ ജന്മദിനമാണ് ഇന്ന്. ഇടുക്കിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം തണുത്ത പുതുവത്സര പുലരിയെ വരവേല്‍ക്കാന്‍ അദ്ദേഹം മുടങ്ങാതെ അടിമാലിയില്‍ എത്തിയിരുന്നു.
അടിമാലിയിലെ പാടിയില്‍ നാടന്‍പാട്ടിന്റെ താളങ്ങളിലൂടെ പുതുവത്സരത്തിനെ വരവേല്‍ക്കാന്‍ ഇത്തവണ കലാഭവന്‍ മണി മാത്രമില്ല. കഴിഞ്ഞ പുതുവത്സര പുലരിയില്‍ നാടന്‍പാട്ടുകളുടെ താളം പകരാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കലാഭവന്‍മണിയും പാടിയില്‍ ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ നല്ല ഓര്‍മകളിലൂടെ ഇക്കുറി വീണ്ടും ഒത്തു ചേരുകയാണ് ഈ കൂട്ടുകാര്‍. ഒരു ആഘോഷത്തിനല്ല, മണി പകര്‍ന്ന നല്ല ഓര്‍മകള്‍ പങ്കുവെക്കാനാണ് ഇവര്‍ അടിമാലിയില്‍ എത്തിയത്.
മണിച്ചേട്ടനോടുള്ള ഇഷ്ടവും ആരാധനയും മനസില്‍ സൂക്ഷിച്ച് കലാഭവന്‍ മണിക്കായി സ്വന്തം വീട്ടുമുറ്റത്ത് അസ്തി തറയൊരുക്കി നിത്യവും വിളക്ക് വെക്കുന്ന കൊച്ചിന്‍ ബിജുവിലൂടെയാണ് സുഹൃത്തുക്കള്‍ പുതവത്സരത്തില്‍ ഒരുമിച്ചത്. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ചെറിയ വേഷങ്ങളായാലും സന്തോഷത്തോടെ സ്വീകരിക്കുന്ന മണി സിനിമയിലെ തന്നെ ഒഴിച്ചു കൂടാന്‍പറ്റാത്ത മണിമുത്തായി മാറിയിരുന്നു.
Sorry, there was a YouTube error.