Categories
news

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ പുതിയ ചിത്രം.

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. “പുത്തന്‍പണം: ദി ന്യൂ ഇന്ത്യന്‍ റുപ്പി” എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 25ന് കൊച്ചിയില്‍ ആരംഭിക്കും.

mammootty-ranjith-vamban-movie

mammootty-ranjith-with-a-mass-entertainer-18-1476765986
കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കുശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാനായി കേന്ദ്ര സര്‍ക്കാര്‍ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പുത്തന്‍പണം എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.പൃഥിരാജിനെ നായകനാക്കി റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും എല്ലാം കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി ഇറങ്ങി അഞ്ചു വര്‍ഷത്തിനുശേഷമാണ് “പുത്തന്‍ പണം: ദി ന്യൂ ഇന്ത്യന്‍ റുപ്പി” എന്ന പേരില്‍ രഞ്ജിത്ത്  മറ്റൊരു ചിത്രമൊരുക്കുന്നത് എന്ന പ്രത്യേകതയും ഇ ചിത്രത്തിന് ഉണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *