Categories
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാഹനത്തില്‍ നിന്ന് 91 ലക്ഷം രൂപ പിടികൂടി.
Trending News




മഹാരാഷ്ട്ര: മഹാരാഷ്ട്ര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാഹനത്തില്‍ നിന്ന് 91 ലക്ഷം രൂ. പിടികൂടി. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വാഹനത്തില്‍ നിന്നാണ് തുക കണ്ടെടുത്തത്. അസാധുവാക്കിയ 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.
Also Read
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലോക് മംഗര്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നാണ് അനധികൃതമായി കൊണ്ടുപോകുന്ന 91 ലക്ഷം രൂപ പിടികൂടിയത്. കമ്പനിയോടനുബന്ധിച്ച കരിമ്പിന് തോട്ടത്തിലെ തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള ശമ്പള തുകയാണെന്ന് സ്ഥാപനാധികൃതര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പിടികൂടിയ പണത്തിന്റെ യഥാര്‍ത്ഥ സ്രോതസ് വെളിപ്പെടുത്താന്‍ കമ്പനി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് സോലാപൂര്‍ കലക്ടര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മന്ത്രി സുഭാഷ് ദേശ്മുഖ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ്സും എന്‍സിപിയും ആവശ്യപ്പെട്ടു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്