Categories
മനുഷ്യശരീര ശാസ്ത്രത്തില്‍ തിരുത്തലിനു വഴി തെളിയിച്ച് മെസന്ററി.
Trending News

Also Read
ലണ്ടന്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനുഷ്യശരീര ശാസ്ത്രത്തില്‍ തിരുത്തല്‍ വരുത്തി ശാസ്ത്ര ലോകം. മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയ വ്യൂഹത്തിനകത്ത് പ്രത്യക്ഷത്തില്‍ കാണാനാവാത്ത വിധം മറഞ്ഞിരിക്കുന്ന നിലയിലാണ് പുതിയൊരു അവയവം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്. കുടല്‍മാലയെയും ഉദരത്തെയും ബന്ധിപ്പിക്കുന്ന മെസന്ററി എന്ന ഭാഗമാണ് ഇപ്പോള്‍ അവയവമെന്ന നിലയില്‍ തിരിച്ചറിയപ്പെട്ടത്.

പല അവയവ ഭാഗങ്ങള്‍ ഒന്നിച്ചു ചേരുന്ന അനുബന്ധമായാണ് വര്‍ഷങ്ങളായി മെസന്ററിയെ കരുതുന്നത്. എന്നാല്‍ മെസന്ററി ഓരു അവയവമാണെന്നും അതിനു സ്വന്തം നിലയില്‍ തുടര്‍ച്ചയുള്ള ഘടനയുണ്ടെന്നുമാണ് അയര്‍ലന്‍ഡിലെ യൂനിവേഴ്‌സിറ്റി ഓഫ് ലിമെറികിലെ പ്രഫസര്‍ ജെ. കാല്‍വിന്‍ കോഫി നേതൃത്വം നല്‍കുന്ന ഗവേഷണ സംഘം കണ്ടെത്തിയത്.

Sorry, there was a YouTube error.