Categories
news

മനുഷ്യവര്‍ഗം കണ്ട ഏറ്റവും മാരകമായ രോഗം.

ന്യൂഡല്‍ഹി: ഇന്ന് ലോക എയിഡ്‌സ് ദിനം. മനുഷ്യവര്‍ഗം കണ്ട ഏറ്റവും മാരകമായ രോഗം. ഇതിനോടുള്ള ശക്തമായ ചെറുത്തു നില്‍പ്പായാണ് എല്ലാവര്‍ഷവും എയിഡ്‌സ് ദിനം ആചരിക്കുന്നത്. 1981 ലാണ് ആദ്യമായി അമേരിക്കയില്‍ ഇതിന്റെ രോഗലക്ഷണങ്ങള്‍ കണ്ടുപിടിച്ചത്. എന്നാല്‍ ഇതിനു മുന്‍പ് 1970 കളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ രോഗ ലക്ഷണം കണ്ടെത്തിയിരുന്നുവെന്നും പറയപ്പെടുന്നു. ഈ മാരകമായ രോഗത്തിന് വൈദ്യശാസ്ത്രം “അക്വേയേഡ് ഇമ്യൂണോ ഡോഫിഷന്‍സി സിന്‍ഡ്രോം”(എയിഡ്‌സ്) എന്നു പേരിട്ടു. വൈറസ്സിന്റെ ശരിയായ ഉദ്ഭവം ആര്‍ക്കും ഇന്നുവരെ കണ്ടുപിടിക്കാനായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 110 ലക്ഷത്തില്‍ കൂടുതലാളുകള്‍ക്ക് രോഗാണുബാധയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2010 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 23 ലക്ഷം പേര്‍ക്ക് എച്ച്.ഐ.വി അണുബാധയുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

aids1

aids
1988 മുതലാണ് ലോക എയിഡ്‌സ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലോകം മുഴുവന്‍ മാറ്റത്തിന്റെ പാതയിലേക്കുമാറുകയും കാലഘട്ടങ്ങള്‍ പിന്നിലാവുകയും ചെയ്തു. വൈദ്യശാസ്ത്രലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെട്ടു പക്ഷേ, എച്ച്.ഐ.വി രോഗാണുവിനെ നശിപ്പിക്കാന്‍ മാത്രം മനുഷ്യനു കഴിഞ്ഞില്ല. അതിശക്തനായ ഈ രോഗത്തിന്റെ അടിമയാകുന്ന മനുഷ്യരുടെ എണ്ണം വര്‍ഷങ്ങള്‍ കഴിയുംതോറും കൂടിവരുന്നു. കൃത്യമായ ജീവിത ശൈലികളും ബോധവല്‍ക്കരണവും ഈ രോഗത്തെ അകറ്റി നിര്‍ത്തുന്നു. കൈകോര്‍ക്കാം ഈ രോഗത്തിനെതിരെ…

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest