Categories
news

മധ്യപ്രദേശ് സംഭവം ബിജെപിയുടെ സംസ്‌കാരത്തിന്റെ പ്രതിഫലനം: മുഖ്യമന്ത്രി പിണറായി.

കൊച്ചി: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ തന്നെ പോലീസ് തടഞ്ഞ സംഭവം ആര്‍.എസ്.എസ് സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നതിനാല്‍ മടങ്ങിപ്പോകണമെന്ന സ്ഥലം എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ മടങ്ങുകയാണ് ഉണ്ടായതെന്ന് പിണറായി വ്യക്തമാക്കി.

പിന്നീട് മധ്യപ്രദേശ് മുഖ്യമന്ത്രിയും ഡിജിപിയും ക്ഷമാപണം നടത്തുകയുണ്ടായി. എന്നാല്‍ ക്ഷമാപണം നടത്തിയത് കൊണ്ടായില്ലെന്നും സംഘര്‍ഷം നിലനിന്നിരുന്ന സമയത്ത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തിയതും ബിജെപി ദേശീയ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ കേരള പോലീസ് പരിപാടിക്ക് സംരക്ഷണം നല്‍കിയ കാര്യവും ബിജെപിയും ആര്‍.എസ്.എസും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും
പിണറായി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest