Categories
ഭിന്നലിംഗക്കാരെ മൂന്നാം ലിംഗക്കാരായി പരിഗണിച്ച് റെയിൽവേ മന്ത്രാലയം ടിക്കറ്റ് ഫോമുകള്‍ പരിഷ്കരിച്ചു.
Trending News

ന്യൂ ഡൽഹി: ആണ്-പെണ് വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി റെയിൽവേ മന്ത്രാലയം ടിക്കറ്റ് ഫോമുകള്‍ പരിഷ്കരിച്ചു. ഭിന്നലിംഗക്കാര്‍ക്ക് നിയമാനുസൃതം ട്രെയിന്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ അഭിഭാകന് ജംഷെദ് അന്‍സാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
Also Read
ഭിന്നലിംഗക്കാര്‍ക്ക് ടിക്കറ്റ് നേരിട്ട് വാങ്ങാനും ബുക്ക് ചെയ്യാനും റദ്ദാക്കാനും സൗകര്യമൊരുക്കിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭിന്നലിംഗക്കാര്‍ക്ക് മൂന്നാം ലിംഗവിഭാഗം എന്ന കോളം പൂരിപ്പിച്ച് നല്കിയാല് ട്രെയിന്‍ ടിക്കറ്റ് കിട്ടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഭിന്നലിംഗക്കാരെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന 2014 സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്