Categories
ബ്രിട്ടീഷ് പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി.
Trending News




ദോഹ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് മനാമയിലെത്തിയ അമീറുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ചനടത്തിയത്. മേഖലയിലെ ആനുകാലിക സംഭവ വികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിട്ടനുമായി സാമ്പത്തിക- വാണിജ്യ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു.
Also Read
സിറിയയില്‍ നടക്കുന്ന മനുഷ്യക്കുരുതിയും ബഷാര്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിതമായ ചെയ്തികളും അങ്ങേയറ്റം അപലപനീയമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ലിബിയയിലെ താല്‍ക്കാലിക ഭരണകൂടത്തെ പിന്തുണക്കുന്നതോടൊപ്പം അവിടെ സുസ്ഥിര ഭരണം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ യോജിച്ച നീക്കം നടത്താന്‍ ഇരു രാഷ്ട്ര നേതാക്കളും ധാരണയിലെത്തി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്