Categories
ബ്രിട്ടിഷ്-യുഎസ് ചാരസംഘടനകള്‍ വിമാന യാത്രികരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു.
Trending News

Also Read
പാരിസ്: എയര്‍ ഫ്രാന്‍സ് അടക്കം വിമാനങ്ങളില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ യു.എസ്-ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍.എസ്.എ മുന്‍ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്നോഡന് പുറത്തു വിട്ട രേഖയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ഫ്രഞ്ച് പത്രമായ ലെമോന്ദാണ് ഈ വാര്‍ത്ത പുറത്തു കൊണ്ട് വന്നത്. എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ ഭീകരര്‍ നോട്ടമിട്ടിരുന്നുവെന്ന കാരണം പറഞ്ഞാണ് യു.എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും ബ്രിട്ടീഷ് ജിസിഎച്ച്ക്യൂവും യാത്രക്കാരുടെ മൊബൈല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സംവിധാനമുണ്ടാക്കിയത്.
2012ല്‍ 27 വിമാനക്കമ്പനികള്‍ യാത്രയ്ക്കിടെ വൈ ഫൈ സൗകര്യത്തിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
മൊബൈല്‍ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകും. യാത്രക്കാരന് ഫോണ്‍ വീണ്ടും ഓണ്‍ ചെയ്യുന്നതോടെ പാസ് വേര്‍ഡ് അടക്കം എല്ലാ വിവരങ്ങളും ഇന്റലിജന്‍സ് ഏജന്‍സിക്കു ലഭിക്കുമെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍, ഭീകരരുടെ ഭീഷണി മൂലം ലോകത്തിലെ എല്ലാ വിമാനസര്‍വീസുകളും നിരീക്ഷണത്തിലാകാറുണ്ടെങ്കിലും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചു വിവരമൊന്നുമില്ലെന്ന് എയര്‍ ഫ്രാന്‍സ് അധികൃതര്‍ അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്