Categories
ബെര്‍ലിന്‍ ആക്രമണം: ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
Trending News




Also Read
ജര്‍മന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ 12 പേരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബെര്‍ലിനിലെ കെയ്സര്‍ വില്‍ഹം പള്ളിക്ക് സമീപത്തെ ക്രിസ്മസ് ചന്തയിലേക്ക് പോളീഷ് നമ്പര്‍ പ്ലേറ്റുകളോടുകൂടിയ സ്കാനിയ ട്രക്കാണ് അപകടമുണ്ടാക്കിയത്. 50 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന മുതല്‍ തന്നെ ഭീകരവാദി ആക്രമണമാണെന്ന സംശയം ഉയര്‍ന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് യഥാര്‍ഥ പ്രതിയാണോയെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍. പിടിയിലായ പാക് യുവാവ് കുറ്റം നിഷേധിച്ചു. പാക് പൗരനും ഇപ്പോള്‍ ജര്‍മനിയില്‍ അഭയാര്‍ഥിയുമായ നവേദിനെയാണ് (23) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്