Categories
news

ബിജു രമേശിനെ ബാധിക്കാത്ത നോട്ടു പ്രതിസന്ധി.

തിരുവനന്തപുരം: നോട്ടു പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ പെട്ട് ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ചെലവിട്ട്  വ്യവസായി ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹമാമാങ്കം. കേരള ജനത കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആഡംബര വിവാഹമായിരിക്കും നാളെ നടക്കാനിരിക്കുന്നത്. ആറേക്കറില്‍ പരന്നു കിടക്കുന്ന വിവാഹ വേദി സിനിമാ സെറ്റിനെ വെല്ലുന്ന രീതിയിൽ തലസ്ഥാനത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരേ സമയം 15000 പേര്‍ക്ക് വിവാഹം കാണാന്‍ പറ്റുന്നതും, 6000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയുമടങ്ങിയ രീതിയിലാണ് പന്തല്‍ തയ്യാറാക്കിയത്. 120 ദിവസം കൊണ്ട് 40 പേര്‍ പണിയെടുത്താണ് 64 അടി ഉയരത്തില്‍ അക്ഷര്‍ദാം ക്ഷേത്രത്തിന്റെ മാതൃകയില്‍ വിവാഹ വേദി തയ്യാറാക്കിയത്.

 

biju-ramesh-1

രാജ്യത്തെ പ്രമുഖരായ ശില്‍പ്പികളുടെ മേല്‍ നോട്ടത്തിലാണ് വിവാഹവേദിയുടെ രൂപകല്‍പ്പനയും നിര്‍മാണവും. വരനെയും അതിഥികളെയും വരവേല്‍ക്കാനായി മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ ഒരു സ്വര്‍ണ്ണ കൊട്ടാരം തന്നെ നിര്‍മ്മിച്ചിരിക്കുകയാണ്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണ് വരനെയും ബന്ധുക്കളെയും വിവാഹവേദിയിലേക്ക് സ്വീകരിക്കുന്നത്. അന്തര്‍ ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ദരാണ് വിവാഹപന്തലിന്റെ ശബ്ദവും വെളിച്ചവും നല്‍കുന്നത്.

biju-ramesh

എന്നാല്‍ അപ്രതീക്ഷിത നോട്ടു നിരോധനം തന്റെ തയ്യാറെടുപ്പുകളെ വല്ലാതെ ബാധിച്ചുവെന്നും മകളുടെ കല്ല്യാണത്തിന് താന്‍ നേരത്തെ പണം കരുതിയിരുന്നെന്നുമാണ് കല്ല്യാണത്തെക്കുറിച്ച് ബിജു രമേശ് പ്രതികരിക്കുന്നത്. പല സുഹൃത്തുക്കളില്‍ നിന്നുമായി പണം കടം വാങ്ങിയിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

biju-ramesh-2

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest