Categories
ബികോമിനൊപ്പം ഫിസിക്സും കണക്കും, പഠിച്ച ആന്ധ്രാ എം.എല്‍.എ !!
Trending News




Also Read
ഹൈദരാബാദ്: ബികോം ബിരുദ പഠനത്തിന് ഭൗതികശാസ്ത്രവും കണക്കും പഠിച്ചെന്ന് പറഞ്ഞാല്‍ ആരായാലും ഒന്നു ചിരിച്ചു പോകും. പഠിച്ചെന്ന് പറഞ്ഞ് സമര്‍ത്ഥിച്ചാലോ…? ചിരിക്കാതെ പിന്നെ എന്തുചെയ്യാനാ… ഇങ്ങനെ ഒരു വിചിത്രമായ പഠനം നടത്തി വെട്ടിലായിരിക്കുകയാണ് ആന്ധ്രയിലെ ഭരണകക്ഷിയായ ടി.ഡി.പി. എം.എല്‍.എ ജലീല്‍ ഖാന്‍. ‘ബികോം ബിരുദ പഠനത്തിന് താന്‍ ഭൗതികശാസ്ത്രവും കണക്കും പഠിച്ചിട്ടുണ്ടെന്ന’ അവകാശവാദമാണ് ഇദ്ദേഹമുന്നയിച്ചത്.
ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെസ്റ്റ് വിജയവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ വിദ്യാഭ്യാസ യോഗ്യതകള്‍ വിശദീകരിക്കരിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനാണ് താന്‍ താല്‍പ്പര്യപ്പെട്ടിരുന്നതെന്നും ഫിസിക്‌സിലും കണക്കിലുമുള്ള ഇഷ്ടം കൊണ്ടാണ് താന്‍ ബി.കോം തിരഞ്ഞെടുത്തതെന്നും ജലീല്‍ ഖാന്‍ പറഞ്ഞു. അതേസമയം ബി കോമിന് ഇവ രണ്ടും പഠിക്കേണ്ടതില്ലല്ലോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല.
ബി.കോമിന് ഇവ രണ്ടും പഠിക്കേണ്ടതുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ ജലീല്‍ ഖാന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ക്ക് മറവി സംഭവിച്ചതാകാമെന്ന് പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ റിപ്പോര്‍ട്ടര്‍ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ഇതോടെ സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. എം.എല്‍.എയെ പരിഹസിച്ച് നൂറുകണക്കിന് ട്രോളുകളാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്.
Sorry, there was a YouTube error.