Categories
news

ബാങ്കില്‍ ക്യൂ നിന്ന് തളര്‍ന്നാലെന്താ…മോദിയുടെ ഒരു കോടി ഭവന പദ്ധതിക്ക് തുടക്കമായി.

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടിന് പരിഹാരമായി മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തുടക്കമായി. പ്രധാനമന്ത്രിയുടെ ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയുടെ ഭാഗമായി 2016 മുതല്‍ 2019 വരെയുള്ള 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഭവനങ്ങള്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികൊളുത്തിയത്.

housing-4_647_060616095540

അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സുപ്രധാന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയാണ് തന്റെ സ്വപ്ന പദ്ധതി രാജ്യത്തിനായി സമര്‍പ്പിച്ചതെന്ന സന്തോഷവും പ്രധാനമന്ത്രിയ്ക്കുണ്ട്.

yojana-ani-l

വലുതും ഈട് നില്‍ക്കുന്നതുമായ വീടുകള്‍ ദുരന്തമുണ്ടാകാത്ത സവിശേഷതകളോടെയാണ് നിര്‍മ്മിക്കുന്നത്. ഭവന നിര്‍മ്മാണത്തിനായി സ്ഥലത്തിന് പറ്റിയ ഉചിതമായ ബില്‍ഡിങ്ങ് ടെക്‌നോളജി പ്രകാരമുള്ള ഡിസൈനിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഇത് നടപ്പാക്കുന്നതിനും പരിശോധനക്കും മൊബൈല്‍ അടിസ്ഥാന ആവാസ് ആപ്പിന്റെ ഉപയോഗവും നിര്‍ബന്ധമാണ്. ഗുണമേന്മയുള്ള നിര്‍മ്മാണത്തിന് ഗ്രാമീണ കല്‍പ്പണിക്കാര്‍ക്ക് പരിശീലനം നല്‍കും. തല്‍പ്പരരായ ഗുണഭോക്താക്കള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 70,000 രൂപ വരെ സഹായമൊരുക്കുമെന്നും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി നരേന്ദ്രസിംഗ് ടോമറും ഗ്രാമ വികസന സഹമന്ത്രി രാം കൃപാല്‍ യാദവും അറിയിച്ചു.

modi-l-1

haryana-pradhan-mantri-awas-yojana

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest