Categories
news

ബഹ്‌റൈൻ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഐ.എസ്.

മനാമ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ബഹ്‌റൈനിനെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബഹ്‌റൈനികളെയും രാജ്യത്തുള്ള അമേരിക്കന്‍ സൈനികരെയും ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ് ബഹറൈനിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. അബൂ യാഖൂബ് അല്‍ ബഹ്‌റൈനി എന്നു സ്വയം പരിചയപ്പെടുത്തിയാളാണ് വീഡിയോയിലൂടെ ബഹ്‌റൈന്‍ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നല്‍കിയത്.

ഐ.എസിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കുന്ന പങ്കാളിയാണ് ബഹ്‌റൈനും ബ്രിട്ടീഷ് നാവിക സേനകളും. ബഹ്‌റൈനിലെ ജനതയോട് ശരിയായ പാത പിന്തുടരാനും ജിഹാദില്‍ ചേരുവാനും ഇയാള്‍ പറയുന്നു. ബാഗ്ദാദ്, ബസ്‌റ, സിത്ര എന്നിവിടങ്ങളിലെ പോലെ മുഹറഖിലും അറദിലും ജിഹാദിന്റെ ആധിപത്യം സാധ്യമാകുമെന്നും ഇയാള്‍ പറയുന്നുണ്ട്.

 

0Shares

The Latest