Categories
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ഫിയോന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി.
Trending News




പാരീസ്: അടുത്ത വര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ഫിയോന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. രണ്ടാം പ്രൈമറിയില്‍ അലൈ ഷൂപെയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ്വ ഫിയോന്‍ യോഗ്യത നേടിയത്. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയെ ആദ്യ പ്രൈമറിയില്‍ പിന്തള്ളിയാണ് ഫിയോന്‍ രണ്ടാം പ്രൈമറിയില്‍ ഇടം നേടിയത്. രണ്ടാം പ്രൈമറിയില്‍ 68.6 ശതമാനം പേരുടെ പിന്തുണ നേടിയ ഫിയോന്‍ തന്റെ എതിരാളി അലൈ ഷൂപെയെ പിന്നിലാക്കിയതോടെ അടുത്തവര്‍ഷം മെയില്‍ നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള കാത്തിരിപ്പിലാണ് ഫ്രഞ്ച് ജനത.
Also Read
ഫ്രഞ്ച് ജനത തന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു അത് പാലിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫിയോന്‍ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ ഫിയോന്‍ കൈകൊണ്ട നിര്‍ണായക തീരൂമാനങ്ങള്ക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറി ജയമെന്നാണ് വിലയിരുത്തല്‍. സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി മറി ലീയൂ പെന്നിനാണ് ഫിയോനിന് വെല്ലുവിളിയായുള്ളത്. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ്, പ്രധാനമന്ത്രി മാനുവല്‍ വാലസ് എന്നിവരും മത്സരരംഗത്തുണ്ട്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്