Categories
news

ഫിദൽ കാസ്ട്രോയുടെ വിയോഗം: വ്യത്യസ്ത പ്രതികരണവുമായി അമേരിക്ക.

ന്യൂയോര്‍ക്ക്: ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫിദല്‍ കാസ്‌ട്രോയുടെ മരണം കൊണ്ട്  ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നും ട്രംപ് തുറന്നടിച്ചു. ക്യൂബന്‍ ജനത അടിമത്ത്വത്തിലാണെന്നും അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നായിരുന്നു ട്രംപിന്റെ വാദം. ക്യൂബന്‍ ദ്വീപ് ഏറെ കാലം അനുഭവിച്ച ഭീകരതയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

trump

എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കാസ്ട്രോയുടെ വിയോഗമെന്നായിരുന്നു ബരാക് ഒബാമയുടെ പ്രതികരണം. ക്യൂബയെ എന്നും നല്ല സുഹൃത്തായി കൂടെ നിര്‍ത്തുമെന്നും ഒബാമ പറഞ്ഞു. 1961 ലാണ് അമേരിക്ക ക്യൂബയുമായുള്ള വാണിജ്യ സാമ്പത്തിക കരാറുകള്‍ റദ്ദാക്കിയത്. എന്നാല്‍ 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള സൗഹൃദവും, വ്യാപാരകരാറുകളും പുനസ്ഥാപിച്ചു.

obama-1

america-2

castro-obama

ഒബാമയുടെ ഈ നടപടികളെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്യൂബയുമായി യാതൊരു സൗഹൃദവും ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപിന്റെ ഇപ്പോളുണ്ടായ നിലപാടുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.

trump2

ഡിസംബര്‍ നാലിന് ഹവാനയില്‍ നടക്കുന്ന ഫിഡല്‍ കാസ്ട്രോയുടെ സംസ്‌കാര ചടങ്ങുകളില്‍ ബരാക് ഒബാമ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *