Categories
ഫാ.ടോം. ഉഴുന്നാലില്‍ ആരാണെന്ന് ചോദിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
Trending News




Also Read
തൃശ്ശൂര്‍: ഫാ.ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രം എന്ത് നടപടിയാണെടുക്കുന്നതെന്ന ചോദ്യത്തിന് ഫാ.ടോം ഉഴുന്നാലില്‍ ആരാണെന്ന് മറു ചോദ്യവുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഗുരുവായൂര്‍ക്ഷേത്ര ദര്‍ശനത്തിനു ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രിക്കൊപ്പമുണ്ടായിരുന്ന പി.കെ കൃഷ്ണദാസാണ് ഫാ.ടോം ആരാണെന്ന് വിവരിച്ചു കൊടുത്തത്. ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Sorry, there was a YouTube error.