Categories
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യും: സുഷമാ സ്വരാജ്.
Trending News




Also Read
ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിന്റെ വീഡിയോ താൻ കണ്ടുവെന്നും അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്നും, ഓരോ ഇന്ത്യക്കാരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും മോചനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും സുഷമാ സ്വരാജ് ട്വീറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തിലാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തില്നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസത്രീകളെയടക്കം 16 പേരെ കൂട്ടക്കൊല ചെയ്തതിനു ശേഷമായിരുന്നു ഇത്. ഫാദര്‍ സുരക്ഷിതനാണെന്ന് സനയിലെ ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്