Categories
news

പ്രിന്റിങ് ജീവനക്കാർ ഇടയുന്നു : പുത്തൻ നോട്ട് അച്ചടി മുടങ്ങാൻ സാധ്യത.

കൊൽക്കത്ത:  കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനായി കൂടുതല്‍ സമയം ജോലി ചെയ്യാനാകില്ലെന്ന് സാല്‍ബോനി പ്രിന്റിംഗ് പ്രസ്സ് ജീവനക്കാര്‍. പശ്ചിമ ബംഗാളിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതിലുള്ള സ്ഥാപനമാണ് സാല്‍ബോനി. ഡിസംബര്‍ 1 മുതല്‍ ഓവർടൈം ജോലി ചെയ്ത് പലരും അസുഖ ബാധിതരാവുകയും പ്രതിദിനം 12 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ നിർബന്ധിതരാകുകയും ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നു കാണിച്ച് ജീവനക്കാര്‍ അധികൃതർക്ക് കത്തു നല്‍കിയിരുന്നു. മേലിൽ ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. 500, 100 രൂപാ നോട്ടുകള്‍ കൂടുതലായി ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ജീവനക്കാരെ 24 മണിക്കൂറും പണിയെടുപ്പിക്കുന്നത് എന്ന് അസോസിയേഷന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ശിശിര്‍ അധികാരി പറഞ്ഞു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest