Categories
news

പ്രാർത്ഥനയോടെ തമിഴ് നാട് : തമിഴ് നാട്ടിൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ ആരഭിക്കുകയാണ്. കേരളത്തിലും കർണാടകയിലും ജാഗ്രതാനിർദ്ദേശം.

ചെന്നൈ : പ്രാർത്ഥനയോടെ തമിഴ് നാട്…  ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കുമുന്നിൽ പ്രാർത്ഥനയുമായി ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിനെ ആശുപത്രിക്കുമുന്നിൽ വിന്യസിച്ചു.

003

amma-1

ചെന്നൈയിലെ പ്രധാനഇടങ്ങളില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. അണ്ണാ യുണിവേര്‍സിറ്റി, മദ്രാസ്‌ യുണിവേര്‍സിറ്റി എന്നിവയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെന്നെയിലെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനങ്ങള്‍  നിര്‍ത്തി വച്ചിരിക്കുകയാണ്.

amma-2

amma-3

കേരളത്തിലും കർണാടകയിലും അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നു. തമിഴ് നാട്ടിൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ ആരഭിക്കുകയാണ് . ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥർ എല്ലാവരും യൂണിഫോമിൽ എത്തണമെന്നും ഏതു സാഹചരൃയവും നേരിടാൻ തയ്യാറാകണമെന്നും തമിഴ് നാട് ഡി ജി പി നിർദ്ദേശിച്ചു.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest