Categories
news

പ്രസിഡന്റിന്റെ രാജകീയ വിമാനം തനിക്കാവശ്യമില്ലെന്ന് ട്രംപ്.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കായി മേലില്‍ ‘എയര്‍ഫോഴ്സ് വണ്‍’ വിമാനങ്ങള്‍ വേണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ പ്രതാപത്തിന്റെ കൊടിയടയാളം കൂടിയായ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന്റെ പുത്തന്‍ പതിപ്പ് ഇറക്കാനുള്ള കരാറില്‍ നിന്ന് പിന്മാറണമെന്ന ട്രംപിന്റെ ട്വീറ്റ് പരക്കെ ചര്‍ച്ചാ വിഷയമായി. ഇത്തരം വിമാനങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയാണെന്നും അവയ്ക്ക് ഭാവിയില്‍ പ്രസക്തിയില്ലെന്നുമാണ് തന്റെ അഭിപ്രായമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

trump

1943 മുതല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് ബോയിംഗിന്റെ എയര്‍ഫോഴ്സ് വണ്‍ രാജകീയ വിമാനം. സുരക്ഷയുടെയേയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും മുന്തിയതെന്ന് കരുതുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനങ്ങള്‍ അമേരിക്കയുടെ അഭിമാന സ്തംഭം കൂടിയാണ്. അമേരിക്കയുടെ ഭാവി പ്രസിഡന്റുമാരുടെ ഉപയോഗത്തിനായി 2024ല്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന എയര്‍ഫോഴ്സ് വണ്ണിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ നിര്‍മ്മാണ കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

trump4

400 കോടി ഡോളര്‍ മുടക്കി വിമാനം നിര്‍മ്മിക്കുന്നത് അധികച്ചെലവാണെന്നാണ് ട്രംപിന്റെ പക്ഷം. സ്ഥാനം ഒഴിയാന്‍ പോകുന്ന പ്രസിഡന്റ് ഒബാമ, എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന്റെ ഗുണമേന്മകള്‍ ന്യായീകരിച്ച് സംസാരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം.

trump6

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest