Categories
news

പ്രശസ്ത സംഗീതജ്ഞന്‍ ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത കര്‍ണാടക  സംഗീതജ്ഞന്‍ ഡോ .എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി ചെന്നൈയിലെ വസതിയിൽ കിടപ്പിലായിരുന്നു അദ്ദേഹം.  1930 ജൂലയ് ആറിനാണ് ബാല മുരളി കൃഷ്ണ ജനിച്ചത്.

balamuralikrishn

രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനായി സംഗീതം പഠിച്ചു തുടങ്ങിയ ബാലമുരളീകൃഷ്ണ ഒമ്പതാം വയസില്‍ അരങ്ങേറ്റം നടത്തി. ലോകമെമ്പാടുമായി 25,000 ത്തോളം കച്ചേരികളാണ് അദ്ദേഹം നടത്തിയത്. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി  അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. 1976 ല്‍ മികച്ച സംഗീത ഗായകനുള്ള ദേശീയ പുരസ്‌ക്കാരവും 1987 ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.

balamuralikrishna1
1987 ല്‍ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും 2010 ല്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും നേടി.
2012 ല്‍ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചു.

mbalaruralikrishna4

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest