Categories
പ്രവാസികൾ ആശങ്കയിൽ; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിവരുന്നു.
Trending News




കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വീണ്ടും രംഗത്ത്. ഇത്തരം ഒരു നടപടി വിപരീത ഫലമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ഇതുകൊണ്ട് ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥക്ക് ലഭിക്കുകയില്ലെന്നും അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കി. വിദേശികള്‍ അയക്കുന്ന പണത്തിന് അഞ്ചു ശതമാനം വരെ നികുതി ചുമത്താനാണ് പ്രത്യേക സമിതിയുടെ പഠന റിപ്പോര്‍ട്ടിലുള്ളത്.
Also Read
100 ദീനാറില്‍ കുറവുള്ള സംഖ്യയാണ് അയക്കുന്നതെങ്കില്‍ രണ്ടു ശതമാനം, 100 ദീനാറിനും 500 ദീനാറിനും ഇടക്കുള്ള തുകയാണെങ്കില്‍ നാലു ശതമാനം, 500 ദീനാറിനുമുകളിലുള്ള സംഖ്യയാണെങ്കില്‍ അഞ്ചു ശതമാനം എന്നിങ്ങനെ നികുതി ഈടാക്കണമെന്നാണ് കരടുനിര്‍ദേശത്തിലുള്ളത്.
ധനമന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയായിരിക്കണം നികുതി ഈടാക്കേണ്ടത്, ഇവ അംഗീകാരമുള്ള എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമാക്കണം, ഇതുവഴിയല്ലാതെ പണമയക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും 10,000 ദീനാറില്‍ കൂടാത്ത പിഴയും ശിക്ഷയായി നല്‍കണം തുടങ്ങിയ ശുപാര്‍ശകളും കരടുനിര്‍ദേശത്തിലുണ്ട്. വിദേശ തൊഴിലാളിക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പരാമാവധി തുക അയാളുടെ ശമ്പളത്തിന് സമാനമാക്കി പരിമിതപ്പെടുത്താനും ആലോചനയുണ്ട്. ഈ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ പ്രവാസികൾ ഏറെയുള്ള കേരളത്തിന് നേരിടേണ്ടി വരിക വലിയൊരു വിഷമ സന്ധിയായിരിക്കും.
Sorry, there was a YouTube error.