Categories
news

പ്രമോദ് രാമനും മനുഷെല്ലിക്കും മാധ്യമ പുരസ്‌കാരം.

കാസര്‍കോട്: നീലേശ്വരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ സുരേന്ദ്രന്‍ സ്മാരക മാധ്യമ അവാര്‍ഡിന് മനോരമ ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍ അര്‍ഹനായി. വാര്‍ത്തകളുടെ അവതരണത്തിലും വിശകലനത്തിലും പുലര്‍ത്തുന്ന വേറിട്ട ശൈലി പരിഗണിച്ചാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. പ്രശസ്ത മാധ്യമ ഫോട്ടോഗ്രാഫര്‍ ശെല്‍വരാജ് കയ്യൂരിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി അവാര്‍ഡിന് എറണാകുളത്തെ ‘മെട്രോ വാര്‍ത്ത’ ചീഫ് ഫോട്ടോഗ്രാഫര്‍ മനു ഷെല്ലിയും അര്‍ഹനായി.

02-copy

ഡോ.സെബാസ്റ്റിയന്‍ പോള്‍, എഴുത്തുകാരായ ഡോ.എ.എം ശ്രീധരന്‍, സതീഷ്ബാബു പയ്യന്നൂര്‍, പ്രെഫ. എം.എ റഹ്മാന്‍, ബാബു കാമ്പ്രത്ത്, മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 3ന് വൈകീട്ട് നീലേശ്വരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

0Shares

Leave a Reply

Your email address will not be published. Required fields are marked *