Categories
news

പ്രമുഖ ചലച്ചിത്ര നടൻ ജഗന്നാഥ വർമ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1978-ല്‍ “മാറ്റൊലി” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ 550ൽ അധികം മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന  ജഗന്നാഥ വർമ അറിയപ്പെടുന്ന കഥകളി കലാകാരൻ കൂടിയാണ്. എസ്.പിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്.  ആലപ്പുഴയിലെ ചേര്‍ത്തലയാണ് അദ്ദേഹത്തിന്റെ സ്വദേശം. 2013-ല്‍ പുറത്തിറങ്ങിയ “ഗോൾഫാ”ണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഭാവ ഗാംഭീര്യമാർന്ന അനേകം കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ എക്കാലവും പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ ജഗന്നാഥ വര്‍മ്മയ്ക്ക് മലയാള സിനിമയിൽ കാരണവരുടെ സ്ഥാനമാണ് ഉള്ളത്. നടന്‍ മനുവര്‍മ്മ മകനാണ്. സംവിധായകന്‍ വിജി തമ്പി മരുമകനാണ്.

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest