Categories
news

പ്രഭാവര്‍മ്മയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.

ന്യൂ ഡൽഹി : പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവര്‍മ്മയ്ക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.  അദ്ദേഹത്തിന്റെ “ശ്യാമമാധവം” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.  ശ്രീ കൃഷ്ണന്റെ ജീവിതത്തിന് പുതിയ ഭാഷ്യം തീർത്ത ഈ കൃതി വായനക്കാരുടെയും ആസ്വാദകരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വയലാര്‍ അവാര്‍ഡ് ഉൾപ്പെടെ  നിരവധി അംഗീകാരങ്ങൾക്ക്  ഈ കൃതി അർഹമായിട്ടുണ്ട്.

പ്രശസ്ത സാഹിത്യകാരൻ  സി.രാധാകൃഷ്ണന്‍ ഉൾപ്പെട്ട ജൂറി സമിതിയാണ് പുരസ്കാരത്തിനായി “ശ്യാമമാധവം” തെരഞ്ഞെടുത്തത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയാണ് പ്രഭാവര്‍മ്മ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest