Categories
news

പ്രണബ് മുഖര്‍ജിക്ക് ഇന്ന് എണ്‍പത്തി ഒന്നാം പിറന്നാള്‍.

ന്യൂഡൽഹി: രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇന്ന് എൺപത്തി ഒന്നാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് നിരവധി പരിപാടികളാണ് രാഷ്ട്രപതി ഭവൻ സംഘടിപ്പിച്ചിട്ടുള്ളത്. നോബൽ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവർത്തകൻ കൈലാഷ് സത്യാർത്ഥിയുടെ സാരഥ്യത്തിലുള്ള ബാലവേലയും ബാല പീഡനവും അടക്കം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള “നൂറ് മില്യണ്‌ വേണ്ടി നൂറ് മില്യൺ” എന്ന ക്യാംപെയിന്‍  രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

 

രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും, രാഷ്ട്രപതി ഭവനിലെ പുരാതന കാർപ്പറ്റുകൾ പ്രദർശിപ്പിക്കുന്ന പുതിയ മ്യൂസിയത്തിന്റെ ഉദ്ഘാടനവും ഉൾപ്പെടെ നിരവധി ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest