Categories
news

പോലീസ് വേഷത്തിലെത്തിയ ഭീകരര്‍ സൈനികകേന്ദ്രം ആക്രമിച്ചു: ഏഴു ജവാന്‍മാര്‍ക്ക് വീരമൃത്യു.

ജമ്മുകാശ്മീര്‍: പഠാന്‍കോട്ട്, ഉറി അക്രമത്തിനു ശേഷം ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം. നഗ്രോഡയിലെ കരസേനയുടെ 16ാം കോര്‍ സൈനികാസ്ഥാനത്ത് ഭീകരര്‍ നടത്തിയ അക്രമത്തില്‍ ഏഴു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പോലീസ് വേഷത്തിലെത്തിയാണ് മൂന്നു ഭീകരര്‍ ആക്രമണം നടത്തിയത്. ഇവരെ സൈന്യം വധിച്ചു. കോര്‍ ആസ്ഥാനത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള പീരങ്കിപ്പടയുടെ യൂണിറ്റിലായിരുന്നു ഭികരര്‍ നുഴഞ്ഞുകയറി വെടിവയ്പ്പും ഗ്രനേഡാക്രമണവും നടത്തിയത്.

nagrota2

nagrota

nagrota1

ആയിരത്തോളം സൈനികരും കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. മെസ്സിന് സമീപത്തുള്ള രണ്ട് കെട്ടിടങ്ങള്‍ ഭീകരര്‍ പിടിച്ചെടക്കുകയും അതിനകത്ത് ഒളിച്ചിരുന്ന് ആക്രമണം നടത്തുകയുമായിരുന്നു. കുടുബാംഗങ്ങളെ ഒഴിപ്പിക്കുന്നതിനിടെയാണ് ഒരു മേജറും മൂന്നു സൈനികരും കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയുടെയും ജമ്മുമേഖലയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെയും ചുമതലയുള്ള സൈനിക വിഭാഗമാണ് 16ാം കോര്‍. കനത്ത സുരക്ഷയുള്ള സൈനിക കേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറിയതെങ്ങനെയെന്ന് വ്യക്തമല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest