Categories
പോയ് മറഞ്ഞ വര്‍ഷം; അകന്നുപോയ പ്രതിഭകള്‍…
Trending News

എഡിറ്റോറിയല്‍: കാലത്തിന്റെ ഒരു പീലികൂടി കൊഴിയുന്നു! 2016 ന് തീരശ്ശീല വീഴുമ്പോള്‍ കടന്നു പോയ സംഭവബഹുലമായ ഒരു വര്‍ഷത്തിനിടയില്‍ സമൂഹത്തോട് വിട പറഞ്ഞ ഒരുപാട് പ്രതിഭാശാലികളെ ഓര്‍ത്ത് നാം ദുഖിക്കുന്നു. നികത്താനാകാത്ത ആ വേര്‍പാടിനു മുന്നില്‍ നാം വേദനകളോടെ തല കുനിക്കുന്നു. പ്രതീക്ഷാ നിര്‍ഭരമായ പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ലോക മെമ്പാടുമുള്ള മലയാളി സമൂഹം ഒരുങ്ങി നില്‍ക്കവേ നേട്ടങ്ങളുടെയും നഷ്ടപ്പെടലുകളുടെയും ഒര്‍മകള്‍ ഉണര്‍ത്തുന്ന പോയ വര്‍ഷത്തിനു മുന്നില്‍ ആദര പ്രണാമം…
Also Read
കടന്നു പോയ ഒരു വര്‍ഷത്തിനിടയില്‍ നമ്മുടെ ഇടയില്‍ നിന്നും പോയ് മറഞ്ഞ പ്രതിഭയുടെ പൊന്‍ കിരീടമണിഞ്ഞ വരദാനങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുകയാണ്. സര്‍ഗാത്മകതയുടെ വഴിത്താരയില്‍ മായാ മുദ്രകള്‍ ചാര്‍ത്തിയ പ്രതിഭാ ശാലികളുടെ വിയോഗം നമ്മെയെല്ലാം ദുഖാര്‍ദ്രമാക്കുന്നു. കലയുടെ കമലദളങ്ങള്‍ വിടര്‍ത്തിയവരാണ് നമുക്കേറ്റവും പ്രിയപ്പെട്ട ആ സര്‍ഗ്ഗ പ്രതിഭകളൊക്കെയും. ഹൃദയത്തില്‍ ലബ്ധ പ്രതിഷ്ഠരായ എത്രയെത്ര പേര്‍! ഇവരില്‍ പലരും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടവര്‍.കലാഭവന്‍ മണി മുതല്‍ ജയലളിത വരെ, ഒഎന്‍വി കുറുപ്പു മുതല്‍ ജഗന്നാഥ വര്‍മ വരെ നീളുന്നു ആ പട്ടിക. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയുടെ ആ പ്രകാശ ഗോപുരങ്ങള്‍ക്കു മുന്നില്‍ channelrbയുടെ നിത്യാദരപ്രണാമം…
Sorry, there was a YouTube error.