Categories
news

പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു.

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ (53) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിലാണ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആന്‍ഡ്രൂ റിഗ്ലിയുമായി ചേര്‍ന്ന് രൂപീകരിച്ച ‘വാം’ എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ജോര്‍ജ് മൈക്കല്‍ പ്രശസ്തനായത്. ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയ അദ്ദേഹത്തിന്റെ ആല്‍ബങ്ങള്‍ സംഗീതത്തിലെ തരംഗമായിരുന്നു.


സംഗീത ജീവിതവും വ്യക്തി ജീവിതവും ചേര്‍ത്ത് 2005 ല്‍ അദ്ദേഹത്തെക്കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററിയായിരുന്നു ‘എ ഡിഫറന്റ് സ്റ്റോറി’. മയക്കുമരുന്നിന്റെ ഉപയോഗം പലതവണ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. 2011ല്‍ ന്യുമോണിയ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും തിരിച്ചുവന്നു. 2014ല്‍ പുറത്തിറങ്ങിയ സിംഫോണിക്കയാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബം. മൂന്നര ദശാബ്ദം നീണ്ട സംഗീത ജീവിതത്തില്‍ നൂറിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കിയ ജോര്‍ജിന് രണ്ട് ഗ്രാമി അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest