Categories
പെണ്‍പോരാട്ടത്തുടക്കത്തിന് വേദിയായി കാസര്‍കോടും.
Trending News




Also Read
കാസര്‍കോട്: ജില്ലയില്‍ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആദ്യ സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം. 600 പ്രതിനിധികള്‍ പങ്കെടുക്കുന്ന പെതു സമ്മേളനം, ടൗണ്‍ ഹാള്‍ പരിസരത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി, കൊടിമരം, ദീപശിഖ ജാഥകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ചൊവ്വാഴ്ച്ച വൈകീട്ടോടെ കാഞ്ഞങ്ങാടെത്തി.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സുധാസുന്ദരരാമന്‍, അഖിലേന്ത്യാ സെക്രട്ടേറിയറ്റംഗം പി.കെ. ശ്രീമതി എം.പി., ടി.എന്‍. സീമ., പി.സതീദേവി., എം.സി. ജോസഫൈന്‍., പി.കെ. സൈനബ., തുടങ്ങിയ അഖിലേന്ത്യാ നേതാക്കളുടെ വന്‍നിര തന്നെ കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.
Sorry, there was a YouTube error.