Categories
news

പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് എസ്ബിഐ.

മുംബൈ: നോട്ട് അസാധുവാക്കിയതിനെ തുടർന്ന് പണം മാറ്റിവാങ്ങാന്‍ ബാങ്കിലെത്തുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ടി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.

52_08_12_30_petrolpump-kvtc-621x414livemint

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പമ്പുകളില്‍ നിന്ന് 2000 രൂപ വരെ പിന്‍വലിക്കാം. തെരഞ്ഞെടുത്ത 2500 പെട്രോള്‍ പമ്പുകളിലായിരിക്കും പുതിയ സൗകര്യം ലഭ്യമാവുക. നവംബര്‍ 24ന് ശേഷമായിരിക്കും ഈ തീരുമാനം നടപ്പിലാകുന്നത്. നിലവില്‍ പെട്രോള്‍ പമ്പുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പൊട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ എണ്ണ കമ്പനികളുടെ പ്രതിനിധികളും എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയും നടത്തിയ കൂടികാഴ്ച്ചയിലാണ് ഈ പുതിയ തീരുമാനം.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *