Categories
news

പുലിമുരുകന്‍ സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍.

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്‌സൈറ്റുകളിലാണ് പുലിമുരുകന്റെ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ് തടഞ്ഞു. ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇന്നലെ രാത്രിയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെയാണ് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാകുമെന്നാണു വിലയിരുത്തല്‍. 100 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന ആദ്യ ചിത്രമാകും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

puli-murugan-review-rating-story-public-talk-1st-day-collections

pulimurugan-movie-review-and-rating

അതിനിടെയാണ് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് ഡൗണ്‍ലോഡിങ് തടഞ്ഞിരിക്കുകയാണ്‌. വ്യാജന്‍  പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനു മുന്‍പ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഏഴിനു കേരളത്തില്‍ റിലീസ് ചെയ്ത പുലിമുരുകന് വിദേശത്തും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍സ്വീകാര്യതയാണു ലഭിച്ചത്. റീലീസ് ചെയ്ത് ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് 20 കോടി ചിത്രം കളക്ഷന്‍ നേടിയിരുന്നു. 25 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപ്പാടം
നിര്‍മ്മിച്ച ഈ ചിത്രം ഇതുവരെ 70 കോടിയിലധികം രൂപ കളക്ഷന്‍ നേടിയെന്നാണ് അനൗദ്യോഗീക കണക്ക്.

0Shares

Leave a Reply

Your email address will not be published. Required fields are marked *