Categories
news

പുലിമുരുകനെ പിന്നിലാക്കി ദുല്‍ഖര്‍ ചിത്രം “ജോമോന്‍റെ സുവിശേഷങ്ങള്‍”

കൊച്ചി:  മോഹൻലാലിൻറെ പുലിമുരുകന്‍റെ യൂട്യൂബ് റെക്കോര്‍ഡ് മറകടന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍. ശനിയാഴ്ച രാത്രി എട്ട് മണിക്ക് പുറത്തിറങ്ങിയ ട്രെയ്‌ലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7 ലക്ഷത്തിലേറെ തവണ ടീസര്‍ കണ്ടു കഴിഞ്ഞു. ആദ്യ ഇരുപത് മണിക്കൂറില്‍ 4.92 ലക്ഷം തവണയും ടീസര്‍ കണ്ടു. എന്നാല്‍ പുലിമുരുകന്‍ ടീസറിന് ആദ്യ 20 മണിക്കൂറില്‍ ലഭിച്ച യൂട്യൂബ് കാഴ്ചകള്‍ 4.28 ലക്ഷമായിരുന്നു. വ്യവസായിയായ വിന്‍സെന്‍റിന്‍റെയും കുടുംബത്തിന്‍റെയും കഥ പറയുന്ന ചിത്രത്തിൽ വിന്‍സെന്‍റായി മുകേഷും ജോമോനായി ദുല്‍ഖറും അഭിനയിക്കുന്നു.

entertainment1

 

0Shares

The Latest