Categories
പുലിനരേന്ദ്രന്‍: പ്രധാനമന്ത്രിക്കായി ആരാധകര്‍ കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചു.
Trending News




Also Read
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തെ അനുകരിച്ച് പ്രധാനമന്ത്രിക്കായി ആരാധകര്‍ കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചു. ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയാണ് കെട്ടിടത്തിന് മുകളില്‍ ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത്. ജനങ്ങള്‍ക്ക് ഉപകാര പ്രദമായ തീരുമാനമായത് കൊണ്ടും കള്ളപണം തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെ അഭിനന്ദിച്ചാണ് ഇത്തരത്തിലൊരു ബോര്‍ഡ് വെച്ചതെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നു. പുലിമുരുകന്‍ എന്ന സിനിമ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതിനാലാണ് അതുപോലെയുള്ള പരസ്യബോര്‍ഡ് തയ്യാറാക്കാന്‍ തീരുമാനിച്ചത്. പുലിയായി മോദി വേട്ട തുടങ്ങിയെന്നും ബാങ്കുകളും എടിഎമ്മുകളും പെട്രോള്‍ പമ്പുകളും എയര്‍പോര്‍ട്ടുകളും റിലീസിങ് കേന്ദ്രങ്ങളാണെന്നും ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Sorry, there was a YouTube error.