Categories
news

പുതുവത്സരാഘോഷത്തിന് ഇന്ത്യയിലെത്തിയ വിദേശികൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളായവര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും  ഈ സാഹചര്യത്തില്‍ ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പൗരൻമാർ  അതീവ ജാഗ്രത പുലർത്തണമെന്നും ഇസ്രയേൽ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നല്‍കി.  ഇന്ത്യയുടെ തെക്ക്​–പടിഞ്ഞാറൻ മേഖലയി​ലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ്‌ മുന്നറിയിപ്പ്.

ക്ലബ് പാർട്ടികളിലും ബീച്ചുകളിലെ പുതുവൽസര ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണം. വ്യാപാര കേന്ദ്രങ്ങൾ, ഉൽസവ സ്ഥലങ്ങൾ, ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും ഓര്‍മിപ്പിച്ചു. ഇസ്രായേലിലെ പൗരന്മാര്‍ ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കള്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് ഇസ്രയേൽ  അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest