Categories
news

പുടിനുപിന്നാലെ ട്രംപും – ആണവായുധ ശേഷി കൂട്ടിയേ അടങ്ങു…

വാഷിങ്ടണ്‍: അമേരിക്ക ആണവായുധ ശേഷികൂട്ടണമെന്ന് ആഹ്വാനം ചെയ്‌ത്‌ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം പ്രസിഡന്റായി അധികാരമേറ്റെടുക്കാനിരിക്കേയാണ് അമേരിക്കയുടെ യുദ്ധനയം ട്രംപ് ട്വിറ്റിലൂടെ വ്യക്തമാക്കിയത്. ഈ പ്രസ്താവന അന്തര്‍ദേശീയ മാധ്യങ്ങളില്‍ വാര്‍ത്തയായതോടെ വിശദീകരണവുമായി ട്രംപിന്റെ ഓഫീസും രംഗത്തെത്തി.

തീവ്രവാദികളും മറ്റും ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ട്രംപിന്റെ വക്താവ് ജേസണ്‍ മില്ലര്‍ അറിയിച്ചു. റഷ്യ ആണവായുധ കരുത്ത് കൂട്ടണമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ ഈ അടുത്തനാളിൽ സൈനിക മേധാവികളുടെ യോഗത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ജനുവരി 20 ന് സ്ഥാനമേറ്റെടുക്കുന്ന ട്രംപിന്റെ പ്രസ്താവന ആഗോളതലത്തിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ആണവസംഘര്‍ഷഭീതി  ഉണർത്തുന്നതാണ്  ഇരു നേതാക്കളുടെയും പ്രസ്താവനയെന്ന് ആണവനിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ഏകസ്വരത്തിൽ  ചൂണ്ടിക്കാട്ടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *