Categories
news

പിറന്നാള്‍ ദിനം ലളിതമാക്കി കമലഹാസന്‍.

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62-ാം പിറന്നാളായിരുന്നു. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി
പ്രാര്‍ഥിക്കണമെന്നും പിറന്നാള്‍ ദിനത്തില്‍ കമല്‍ഹാസന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു.സംവിധായകന്‍ നിര്‍മ്മാതാവ് എഴുത്തുകാരന്‍അഭിനേതാവ്
ഗായകന്‍ തുടങ്ങി ഒരു കലാകാരനുവേണ്ടതെല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭയാണ് അദ്ദേഹം. സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അദ്ദേഹത്തെ തമിഴ് ജനത മനസില്‍ ഉലകനായകനായി പ്രതിഷ്ഠിച്ചിരിക്കുകയാണ്.

k1

kamal-haasan-1
1959 മുതല്‍ ബാലതാരമായി സിനിമയില്‍ വന്ന് 1975 ല്‍ ഇറങ്ങിയ അപൂര്‍വ്വ രാഗങ്ങളിലൂടെ ശ്രദ്ധേയനായ കമല്‍ഹാസന്റെ പുതിയ സിനിമ സഭാഷ്
നായിഡു, ദശാവതാരം 2 എന്നിവ ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം മൂന്നാമത്തെ ജീവിത പങ്കാളിയായിരുന്ന
ഗൗതമിയുമായി 13 വര്‍ഷം നീണ്ട ബന്ധം വേര്‍ പിരിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest