Categories
news

പാത ഇരട്ടിപ്പിക്കല്‍: ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ക്ക് നിയന്ത്രണം.

ആലപ്പുഴ: റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതിനാല്‍ 19ാം തീയതി മുതല്‍ 22ാം തീയതി വരെ ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. 10 മണിക്ക് പുറപ്പെടുന്ന എറണാകുളം- കായംകുളം പാസഞ്ചറും(56381) തിരിച്ച് പുറപ്പെടുന്ന കായംകുളം എറണാകുളം പാസഞ്ചറും(56382) ആലപ്പുഴ,കായംകുളം സ്റ്റേഷനുകളില്‍ ഭാഗികമായി റദ്ദു ചെയ്യും.

 

7.5 ന് പുറപ്പെടുന്ന ആലപ്പുഴ-കായം കുളം പാസഞ്ചര്‍(56377) 21,22 തീയതികളില്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും. കൊല്ലം-എറണാകുളം പാസഞ്ചര്‍, കൊച്ചുവേളി ചണ്ഡീഗഢ് എക്‌സ്പ്രസ്, കൊച്ചുവേളി അമൃത്‌സര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്,അമൃത്‌സര്‍ കൊച്ചുവേളി എക്‌സ്പ്രസ്, തിരുനെല്‍വേലി-ഹാപ്പ എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയായിരിക്കും പുറപ്പെടുന്നത് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

0Shares

The Latest